ജർമ്മനിയിലേക്ക് വിസ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു
.
ധർമ്മടം. ജർമ്മനിയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.തലശേരി വടക്കുമ്പോട് സ്വദേശി ബൈത്തുൽ സഫയിലെ ടി. നൗഷാദിൻ്റെ പരാതിയിലാണ് കോട്ടയം ചങ്ങനാശേരിയിലെ നിസാം അബ്ദുൾ ലത്തീഫ്,ഭാര്യ സുമി എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരന് ജർമ്മിനിയിലെ യു എബി സ്ക്രില എന്ന കമ്പനിയിൽ 10-14 യൂറോ ശബളം വാഗ്ദാനം നൽകി 2023 എപ്രിൽ 3 മുതൽ 2023 സപ്തംബർ 29 വരെ യുള്ള കാലയളവിൽ പത്ത് തവണകളായി 3, 65,000 രൂപ പ്രതികൾ നടത്തുന്ന ഇടപ്പള്ളിയിലെ ഫോറെൻസോ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി കൈവശപ്പെടുത്തിയ ശേഷം വാഗ്ദാനം നൽകിയ ജോലിയോ 2, 85,000 രൂപയോ നൽകാതെപ്രതികൾ വഞ്ചിച്ചു വെന്ന പരാതിയിലാണ് കേസ്.
