4, 82,000 രൂപ തട്ടിയെടുത്ത യുവതിക്കെതിരെ കേസ്
മട്ടന്നൂർ : ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഭർതൃമതിയെയും സഹോദരങ്ങളെയും ഒപ്പിടുവിച്ച് പണം തട്ടിയെടുത്തു വെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചാവശേരി പത്തൊമ്പതാം മൈലിലെ എ.കെ. രജി ലേഷിൻ്റെ ഭാര്യ കെ.കെ. ധനുഷയുടെ പരാതിയിലാണ് സജിത എന്ന സ്ത്രീക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്. 2024 ആഗസ്റ്റ് 19 മുതൽ പല ദിവസങ്ങളിലായി ചാവശേരിയിലെ ഗ്രാമീണ ബേങ്കിൽ വെച്ച് പ്രതി വഞ്ചിക്കണമെന്ന ഉദ്ദേശത്തോടു കൂടി ഒപ്പുവെപ്പിച്ച് പരാതിക്കാരുടെയും രണ്ടു അനുജൻമാരുടെയും അക്കൗണ്ടുകളിൽ നിന്നും 4, 82,000 രൂപ മറ്റ് പല അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം പിൻവലിച്ചെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
