പേരാവൂരിലും ഇലക്ഷന് നിരോധിത ഫ്ളക്സ് . പതിനായിരം പിഴയിട്ട് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്
ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരോധിത ഫ്ളക്സ് പ്രിൻ്റുകൾ പിടിച്ചെടുത്തു. പേരാവൂർ ബസ് സ്റ്റാൻഡ് ഷോപ്പിങ്ങ് കോംപ്ളക്സിലെ കളേഴ്സ് പ്ലസ് എന്ന സ്ഥാപനത്തിൽ നിന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകാരമില്ലാത്ത മെറ്റീരിയലുകളിൽ പ്രിൻ്റ് ചെയ്ത വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ ബോർഡുകൾ പിടിച്ചെടുത്തത്. മെറ്റീരിയൽ സർട്ടിഫിക്കറ്റ് ക്യൂ ആർ കോഡ്, സ്ഥാപനത്തിൻ്റെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്താത്ത പ്രിൻ്റുകളാണ് പിടിച്ചെടുത്തത്. പോളി എത്തിലിൻ ബോർഡുകൾ മാത്രമാണ് തെരഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ളതെങ്കിലും കോട്ടൻ ക്ലോത്ത് എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് നിരോധന ഉൽപന്നങ്ങൾ പ്രിൻ്റിങ്ങ് സെൻ്ററുകളിൽ എത്തിക്കുന്നത്. സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ ആർ അജയകുമാർ, പ്രവീൺ പി. എസ്, പേരാവൂർ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇസ്പെക്ടർ ദിവ്യ എന്നിവർ പങ്കടുത്തു
