എം ഡി എം എയുമായി രണ്ടു പേർ അറസ്റ്റിൽ
കണ്ണൂർ: രഹസ്യവിവരത്തെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് സംഘം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി രണ്ടു പേരെ അറസ്റ്റു ചെയ്തു. താവക്കര അൽ അമീൻ ലോഡ്ജിന് സമീപം താമസിക്കുന്ന അസാം നാഗോൺ റാംപൂർ സത്രയിലെ ഇനാമുൾഹുസൈൻ(29) ,അഴീക്കോട് ഉപ്പായിച്ചാലിലെ സുബൈദാസിൽ എം. റെനീഷ് (27) എന്നിവരെയാണ് എസ്.ഐ. ഇ.വി. വിനീതുംസംഘവും അറസ്റ്റു ചെയ്തത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് റെയ്ഡിൽ 01.18 ഗ്രാം എം ഡി എം എ യുമായി പ്രതികൾ അറസ്റ്റിലായത്.
