December 1, 2025

കെ.എസ് ആർടിസി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്ത സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

img_0299.jpg

കണ്ണൂർ : പയ്യന്നൂരിൽ വെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്തപരാതിയിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ . സ്വകാര്യ ബസ് കണ്ടക്ടർ അൻഷാൻ മെജോ (27), ഡ്രൈവർ ഗോപു രാജ് (33) എന്നിവരെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.
കെ എസ് ആർ.ടി.സി ബസ് ഡ്രൈവർ പേരാവൂർ നെടുംപൊയിൽ പെരിങ്ങോടിയിലെ ആർ.ആർ. റെജിയുടെ പരാതിയിലാണ് കെ എൽ .13. എ.കെ. 6768 നമ്പർ ഫാത്തിമാസ് ബസിലെ ഡ്രൈവർ, കണ്ടക്ടർ, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്. ഇന്നലെ രാവിലെ 10.15 മണിയോടെ പയ്യന്നൂർ പുതിയ ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം. കാസറഗോട്ടേക്ക് പോകുന്ന കെ എൽ 15. എ. 328 നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവറായ പരാതിക്കാരൻ യാത്രക്കാരെ ഇറക്കുന്ന സമയം പ്രതികൾ അശ്ലീലഭാഷയിൽ ചീത്തവിളിച്ച് ഡ്രൈവറുടെ ഡോർ വലിച്ചു തുറന്നു പരാതിക്കാരനെ കാലുപിടിച്ചു വലിക്കുകയും കയ്യേറ്റത്തിനു മുതിരുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബസിൻ്റെ ട്രിപ്പ് കാൻസലാവുകയും പയ്യന്നൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയും ട്രിപ്പ് കാൻസൽ ചെയ്ത് നഷ്ടം സംഭവിക്കുകയും ചെയ്തു.
പ്രതികൾ സഞ്ചരിച്ച ബസിന് ഓവർ ടേക്ക് ചെയ്യാൻ സാധിക്കാത്ത വിരോധത്തിലാണ് കയ്യേറ്റമെന്ന് പരാതിയിൽ പറയുന്നു
കേസെടുത്ത പോലീസ് ബസ് കസ്റ്റഡിയിലെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger