സ്ഥാനാർത്ഥിയാക്കുന്നതിൽ തഴഞ്ഞു കോൺഗ്രസ് മാടായിമണ്ഡലം സെക്രട്ടറി രാജി വെച്ച് തിരഞ്ഞെടുപ്പിൽ വിട്ടു നിൽക്കും
.
പഴയങ്ങാടി: മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തകർക്ക് സർവ്വസമ്മതനുമായ മാടായി മണ്ഡലം സെക്രട്ടറിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ തഴഞ്ഞ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറി രാജിക്കൊരുങ്ങുന്നു.
നിരുത്തരവാദപരവും ഏകാധിപത്യപരവുമായി പ്രവർത്തിച്ച മാടായി മണ്ഡലം പ്രസിഡണ്ടിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. മണ്ഡലം സെക്രട്ടറി വെങ്ങര പ്രിയദർശിനി സ്കൂളിന് സമീപത്തെ മാടൻ ചന്ദ്രൻ ആണ് മണ്ഡലം സെക്രട്ടറി സ്ഥാനം രാജി വെച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. 45 വർഷക്കാലമായി കോൺഗ്രസ് പ്രവർത്തന രംഗത്തുള്ള ചന്ദ്രൻ നാട്ടുകാർക്കു സുസമ്മതനായ നേതാവായിരുന്നു. ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ശേഷം മുഴുവൻ സമയ പ്രവർത്തകനായി മാറി. കഴിഞ്ഞ ദിവസം മാടായി ഗ്രാമ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചന്ദ്രനെ തഴഞ്ഞ് പ്രസിഡണ്ടിന്റെ സഹായത്തോടെ മറ്റൊരാളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധത്തിനിടയാക്കിയത്. കോൺഗ്രസ്
പ്രവർത്തകരുടെ പൂർണ്ണ പിന്തുണ ഇതിനകം മണ്ഡലം സെക്രട്ടറി എന്ന നിലയിൽ ചന്ദ്രന് ലഭിച്ചിട്ടുണ്ട്. നാളെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ്. എന്നാൽ സ്ഥാനാർത്ഥിത്വം നിഷേധിച്ച സാഹചര്യത്തിൽ പ്രസിഡണ്ടിന്റെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുമെന്ന് അദ്ദേഹം അറിയിച്ചു.
