LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ആരാധന മഹോത്സവത്തിന് മാറ്റുകൂട്ടാൻ പ്രവൃത്തികൾ നടത്തിയവരെആദരിച്ചു

69a085df-4b91-4c7a-8e5f-c8cbeb708d43.jpg
Spread the love

പയ്യന്നൂർ : ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധന മഹോത്സവത്തിന് മാറ്റ് കൂട്ടാൻ പ്രവൃത്തികൾ നടത്തിയവരെ ക്ഷേത്രനടയിൽ വെച്ച് ആദരിച്ചു.
ആരാധന മഹോത്സവത്തിൻ്റെ മുന്നോടിയായി നടയിലെ 16 വലിയ തൂണുകൾ ഇനാമൽ പെയിൻ്റിംഗ് നടത്തി നവീകരിച്ച യുവ ശില്പി ചിത്രൻ കുഞ്ഞിമംഗലം, ശീവേലി പ്രദക്ഷിണ വഴി ചുരുങ്ങിയ ദിവസം കൊണ്ട് കരിങ്കൽ പാകൽ പ്രവൃത്തി പൂർത്തികരിച്ച കെ. പത്മനാഭൻ, വർഷങ്ങളായി ശുചീകരണ പ്രവൃത്തി നടത്തി വരുന്ന കെ. കൃഷ്ണൻ കോമരം, കെ.സദാനന്ദൻ എന്നിവരെ ആദരിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ എ വി മാധവ പൊതുവാൾ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ കൺവീനർ വി പി സുമിത്രൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ പി സുനിൽകുമാർ, രാമനാഥൻ മാസ്റ്റർ, ട്രസ്റ്റി അംഗങ്ങളായ കെ ഗിരീശൻ തിരുമുമ്പ്, അനിൽ പുത്തലത്ത്, ഏ .കെ . രാജേഷ്, അഡ്വ. പി സുരേഷ്, രാജു അത്തായി, ശ്രീനിവാസൻ കാമ്പ്രത്ത്, രഘു കലിയന്തിൽ, വി എ കലേഷ്, പ്രകാശ് ബാബു കെ പി,ദിനേശൻ കരിപ്പത്ത്, പി സുരേഷ് ഭാരവാഹികളായ പ്രിയേഷ് പി വി , ആർ പ്രമീള, രഞ്ജിനി അത്തായി, എ.യു. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!