ഗാർഹിക പീഡനം ആറു പേർക്കെതിരെ കേസ്

മട്ടന്നൂർ: വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും സ്വത്തിനും ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പോലീസ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. ഇരിട്ടി പയഞ്ചേരിയിലെ 21കാരിയുടെ പരാതിയിലാണ് ഭർത്താവ് നെല്ലൂന്നിയിലെ മുഹമ്മദ് ഷബീർ, ബന്ധുക്കളായ മുഹമ്മദ്, ഷക്കീല , സഹല , ഷഹന, ഷംസീറ എന്നിവർക്കെ തിരെ കേസെടുത്തത്. 2023 മെയ് 28 നായിരുന്നു വിവാഹം. തുടർന്ന് ഭർതൃവീട്ടിൽ താമസിച്ചു വരുന്നതിനിടെ പ്രതികൾ കൂടുതൽ സ്വർണ്ണത്തിനും സ്വത്തിനും ആവശ്യപ്പെട്ട് പരാതിക്കാരിയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






