ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
തളിപ്പറമ്പ : ദേശീയപാതയിൽ തൃച്ഛംബരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന നിർമ്മാണ തൊഴിലാളി മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാൽ പട്ടിണിത്തറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സജീവൻ (55)ആണ് മരിച്ചത്. ഈ മാസം 6 ന് വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അപകടത്തിൽ സജീവൻ്റെ കൂടെ ബൈക്കിലുണ്ടായിരുന്ന സലീം, കൂട്ടിയിടിച്ച ബൈക്ക് യാത്രികൻ ചെറുപുഴ സ്വദേശിയും പോലീസുകാരനുമായ ജിയോ എന്നിവർക്കും സാരമായി പരിക്കേറ്റിരുന്നു. അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് സജീവൻ മരണപ്പെട്ടത്.
പരേതരായ ബാലൻ്റെയും കൗസല്യയുടെയും മകനാണ്. ഭാര്യ: ദീപ (വയനാട്). മക്കൾ: അർജുൻ,ആദർശ്, അഭിജിത്ത്.
സഹോദരങ്ങൾ: സുരേശൻ, അനിത. വൈകുന്നേരം 4 മണിക്ക് ചെപ്പന്നൂൽ ശങ്കരമഠത്തിലും തുടർന്ന് സ്വഭവനത്തിലും പൊതുദർശനം. സംസ്കാരം ഇന്ന് വൈകുന്നേരം വട്ടപ്പാറ ശ്മശാനത്തിൽ.
