തളിപ്പറമ്പിൽ മൈതാനത്തിന് സമീപം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച കഞ്ചാവ് തളിപ്പറമ്പ് പോലീസ് പിടിച്ചെടുത്തു

കണ്ണൂർ : തളിപ്പറമ്പിൽ മൈതാനത്തിന് സമീപം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച കഞ്ചാവ് തളിപ്പറമ്പ് പോലീസ് പിടിച്ചെടുത്തു
അമ്മംകുളം ബമ്മാണിയിലെ ഗ്രൗണ്ടിന് സമീപത്ത് വെച്ചാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
എസ്.ഐ മാരായ കെ.വി. സതീശൻ, വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 195 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഷോൾഡർ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
സംഭവത്തിൽ കേസെടുത്ത് പ്രതിക്കായി അന്വേഷണമാരംഭിച്ചു. ഡ്രൈവർ വിനോദും പോലീസ് സംഘത്തിലുണ്ടായിരുന്നു.