December 1, 2025

പയ്യന്നൂർമുകുന്ദ ആശുപത്രിയിൽ സ്നേഹസംഗമം സംഘടിപ്പിച്ചു

94e76836-5475-4458-b7be-a851a5be4c5e.jpg

പയ്യന്നൂർ:1978-ൽ ആരംഭിച്ച പയ്യന്നുർ മുകുന്ദ ആശുപത്രി 47വർഷം പൂർത്തിയാകുന്ന വേളയിൽ ആശുപത്രി സ്ഥാപകനായ ഡോക്ടർ ഗോപിനാഥിനെ ഡോക്ടർമാരും സ്റ്റാഫ്‌ അംഗങ്ങളും ചേർന്ന് ആദരിച്ചു. തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. മുകുന്ദ ആശുപത്രിയിൽ നടന്ന ചടങ്ങ് പെയിൻ ആൻ്റ്പാലിയേറ്റിവ് പ്രസിഡന്റ്‌ ഡോക്ടർവി. സി. രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച് ഡോക്ടർ ഗോപിനാഥിനെ പൊന്നാട അണിയിച്ച് ആദരിച്ചു .ഡോക്ടർ ഗോപിനാഥ് മറുപടി പ്രസംഗം നടത്തി. 47വർഷത്തെ ആരോഗ്യരംഗത്തെ സേവന പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ആധുനിക സംവിധാനങ്ങൾ ഒന്നുമില്ലാതെ ആ കാലഘട്ടത്തിൽ ഒരു മാസം തന്നെ 400 ഓളം പ്രസവ കേസ് അനായാസം കൈകാര്യം ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. ഗവണ്മെന്റ് ആശുപത്രികൾ സജീവമല്ലാത്ത കാലത്ത് ഏറ്റവും കൂടുതൽ കേസുകൾ റഫർ ചെയ്തതും മുകുന്ദ ആശുപത്രിയിലേക്കാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽഡോക്ടർ വി. സി രവീന്ദ്രൻ പറഞ്ഞു.കർമ്മമേഖലയിൽ ഇത്രയും കഴിവുകൾ തെളിയിക്കുമ്പോൾ തന്നെ ചിന്മയ സ്കൂൾ സ്ഥാപകനും പ്രസിഡണ്ടുമായി അദ്ദേഹംമാറി. അതുപോലെ തന്നെ ഐ എം എ. ലയൺസ് ക്ലബ്ബ് എന്നിങ്ങനെ നിരവധി സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു. നിരവധി സംഘടനകൾക്കും കുടുംബത്തിനും സാന്ത്വനമായി മാറിയ ഡോക്ടർ അവയൊന്നും എവിടെയും അറിയിക്കാൻ താല്പര്യപ്പെടാത്തൊരു വ്യക്തിത്വത്തിന് ഉടമയായിരിന്നു. ഡോ. ഗോപിനാഥ് എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ
മുകുന്ദ ആശുപത്രിയിൽ മുമ്പ് സേവനമനുഷ്ഠിച്ചു പിരിഞ്ഞു പോയ നിരവധി സ്റ്റാഫ് അംഗങ്ങൾ ദൂരത്തു നിന്നുപോലും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നുവെന്നത് കൗതുകകരവും സന്തോഷകരവുമായ അനുഭവമായി. സംസാരിച്ചവരിൽ പലരും അനുഭവങ്ങൾ പങ്കിട്ടത് വികാരജനകമായിരിന്നു. ഇത് പോലുള്ള സ്ഥാപനം നിലനിർത്തി കൊണ്ട് പോകാൻഡോക്ടറെ പോലുള്ള ഒരു മഹത് വ്യക്തി എന്ന നിലയിൽ ഒരാളും ആ കാലഘട്ടത്തിലോ തലമുറയിലോ ഇന്നത്തെ തല മുറയിലോ ഇല്ലെന്ന് തന്നെ ഒരു സംശയം കൂടാതെ പറയാമെന്ന് അവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ
അജിത പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
ഡോക്ടർ മാരായ
എം ഡി ഷാൻബാഗ്
ഡോക്ടർ എ. കെ. വിനോദ് കുമാർ,
ഡോക്ടർ പ്രവീൺ ഗോപിനാഥ്,
ഡോക്ടർ ഗൗതം ഗോപിനാഥ്,
ഡോക്ടർ സുജ വിനോദ്,
ഡോക്ടർ ബാലകൃഷ്ണൻ,
ഡോക്ടർ വിജയ ,
ഡോക്ടർ ഉണ്ണികൃഷ്ണൻ,
ഡോക്ടർ വീണ പ്രവീൺ,
ഡോക്ടർ സ്വരൂപ
എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആശുപ്രത്രി സ്റ്റാഫ്‌ സിസ്റ്റർ ശാന്ത സ്വാഗതവും സ്റ്റാഫ്‌ സതിദാമോദരൻ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger