വായ്പാകുടിശിഖ പിരിക്കാനെത്തിയ ബേങ്ക് ജീവനക്കാരന് വളർത്തു നായയുടെ കടിയേറ്റു
തളിപ്പറമ്പ് : ബേങ്ക് വായ്പ കുടിശ്ശിഖ പിരിക്കാനെത്തിയ വീട്ടിൽ നിന്നും ജീവനക്കാരനെ നായ കടിച്ചു. പരാതിയിൽ വീട്ടുടമക്കെതിരെ കേസ്. കണ്ണപുരം സർവീസ് സഹകരണ ബേങ്ക് ജീവനക്കാരനായ കണ്ണപുരം മൊട്ടമ്മൽ ചെമ്മരം വയലിലെ വി.വി അഭിലാഷിനെ (29)യാണ് നായ കടിച്ചത്. കഴിഞ്ഞ മാസം 30 ന് ഉച്ചയ്ക്ക് 12.30 ന് ആണ് സംഭവം. പരാതിക്കാരനും മറ്റു ബേങ്ക് ജീവനക്കാരും കുടിശിഖ പിരിക്കാനായി മൊറാഴ പണ്ണേരിയിലെ മീത്തലേപുരയിൽ ഗീതയുടെ വീട്ടിലെത്തിയപ്പോഴാണ് വളർത്തു നായ കടിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ ജീവനക്കാരൻ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. തുടർന്ന് പരാതിയിൽ വളർത്തുനായ നായകടിച്ചതിന്
ഉടമ ഗീതക്കെതിരെ പോലീസ് കേസെടുത്തു.
