ക്വാട്ടേർസിൽ നിന്നും ആഭരണങ്ങൾ കവർന്നു
പരിയാരം: കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച സ്വര്‍ണവും വെള്ളിയും ആഭരണങ്ങൾ മോഷണം പോയി.
കോട്ടയം കളത്തൂര്‍ കാണക്കരിയിലെ അഞ്ജു വി.സോമരാജന്റെ മെഡിക്കല്‍ കോളേജ് ഇ-ടൈപ്പ് ക്വാര്‍ട്ടേഴ്‌സിലാണ് കവര്‍ച്ച നടന്നത്.
ജീവനക്കാരിയായ അഞ്ജു ഡ്യൂട്ടി കഴിഞ്ഞ് ക്വാര്‍ട്ടേഴ്സിലെത്തിയപ്പോഴാണ് വാതില്‍ കുത്തി തുറന്ന നിലയിൽ കണ്ടത്.
കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച ഒരു ഗ്രാമിന്റെ രണ്ട് ജോഡി സ്വർണ്ണ കമ്മലുകളും ഒരു ജോഡി വെള്ളി പാദസരങ്ങളുമാണ് മോഷണം പോയത്. 23,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരാതിയിൽ കേസെടുത്ത
പരിയാരം പോലീസ് അന്വേഷണം തുടങ്ങി
