ജർമ്മനിയിലേക്ക് വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു
പെരിങ്ങോം : ജർമ്മനിയിലേക്ക് ഓപ്പർച്യുണിറ്റി ഗാർഡിൻ്റെ വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും നാലു ലക്ഷം രൂപ വാങ്ങി വഞ്ചിച്ച പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തു. പെരിങ്ങോം ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തെ അമൽ അലക്സ് കുരുവിളയുടെ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി മഞ്ജു റാഷ് പാർവതിക്കെതിരെ കേസെടുത്തത്. 2025 ജുനുവരി 14 മുതൽ ഫെബ്രവരി 9 വരെയുള്ള കാലയളവിൽ ജർമ്മനിയിലേക്ക് വിസ വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും ഓൺലൈൻ വഴിയും മറ്റും 4, 09,000 രൂപ കൈപ്പറ്റിയ ശേഷം നാളിതുവരെയായി വിസയോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
