മകളോടൊപ്പം ക്ഷേത്രദർശനത്തിന് പോകുകയായിരുന്ന അമ്മ മിനിലോറിയിടിച്ച് മരിച്ചു

തലശ്ശേരി: മകളോടൊപ്പം ക്ഷേത്രദർശനത്തിന് പോ കുകയായിരുന്ന അമ്മ മിനിലോറിയിടിച്ച് മരിച്ചു. തലായി പുതിയപുരയിൽ പി.പി. രോഹിണിയാണ് (72) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 5.30- നാണ് സംഭവം. മകൾ ഷീജയോ ടൊപ്പം തലായി ബാല ഗോപാലക്ഷേത്രത്തിൽ പോകുമ്പോൾ ചക്യത്തു മുക്കിന് സമീപമാണ് അപകടം
അപകടം നടക്കു മ്പോൾ രോഹിണിയുടെ പിന്നിലായി മകളുമുണ്ടായിരുന്നു. സ്ഥിരമായി ഇവർ രാവിലെ ക്ഷേത്രദർശ നത്തിന് പോകാറുണ്ട്. പരിക്കേറ്റ രോഹിണിയെ ആശൂപത്രി എത്തിച്ചെങ്കിലും രാവിലെ എട്ടിന് മരിച്ചു. കോഴിക്കോട്ടുനിന്ന് കാസർകോട് ഭാഗത്തേക്ക് ചെരിപ്പുമായി പോകുന്ന ലോറിയാണ് ഇടിച്ചത്.