ഉറ്റവരില്ലാത്ത കോട്ടിക്കുളം സ്വദേശി മൂസക്ക് സംരക്ഷണമേകി എസ് വൈ എസ് സാന്ത്വന കേന്ദ്രം
.
പരിയാരം : ആരോരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന കാസർഗോഡ് കോട്ടിക്കുളം പാലക്കുന്ന് സ്വദേശി മൂസക്ക് സംരക്ഷണമേകി പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.വൈ.എസ് സാന്ത്വന കേന്ദ്രം. രണ്ടാഴ്ച മുമ്പ് വാർദ്ധക്യസഹജമായ അസുഖം മൂലം തലകറങ്ങി വീണ മൂസയെ നാട്ടുകാർ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകയും തുടർന്ന് ആശുപത്രി അധികൃതർ വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും മൂസയെ ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.വൈ.എസ്. സാന്ത്വന കേന്ദ്രവുമായി ബന്ധപ്പെടുകയും ചികിത്സാചിലവുകൾ വഹിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു.
ഡിസ്ചാർജ്ജ് ചെയ്ത ശേഷം മൂസയുടെ തുടർ സംരക്ഷണം പഴയങ്ങാടി പൊടിത്തടത്ത് പ്രവർത്തിക്കുന്ന ഗാർഡിയൻ ഏയ്ഞ്ചൽസ് ഏറ്റെടുത്തു. എസ്. വൈ.എസ്. ജില്ലാ പ്രസിഡണ്ടും സാന്ത്വന കേന്ദ്രം ഡയരക്ടറുമായ റഫീക്ക് അമാനി തട്ടുമ്മൽ,ശരീഫ്പരിയാരം ,റഫീക്ക് പാണപ്പുഴ എന്നിവർ ഗാർഡിയൻ ഏയ്ഞ്ചൽസ് പ്രതിനിധികളായ മിഥ്ലാജ് അമാനി ,ഷംസുദ്ദീൻ എന്നിവർക്ക് മൂസയുടെ സംരക്ഷണം ഏല്പിക്കുകയും ചെയ്തു.
