12 ലിറ്റർ മദ്യവുമായി രണ്ടു പേരെ പിടികൂടി
.
പയ്യന്നൂർ : വില്പനക്കായി കടത്തുകയായിരുന്ന 12 ലിറ്റർ മദ്യവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. അഞ്ച് ലിറ്റർ മദ്യവുമായിപെരിന്തട്ട സ്വദേശി കെ. സുരേഷ് (48), ഏഴ് ലിറ്റർ മദ്യവുമായി കക്കറ പുറവട്ടം സ്വദേശി എ.അനീഷ് എന്നിവരെയാണ് പയ്യന്നൂർ റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി.വി. കമലാക്ഷൻ, പ്രിവന്റീവ് ഓഫീസർ വി.കെ.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. കുറ്റൂർ, പള്ളിമുക്ക്ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരവുമായി ഇരുവരും എക്സൈസ് പിടിയിലായത് .
എക്സൈസ് സംഘത്തിൽ
അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്
സുരേഷ് ബാബു എം. പി,സിവിൽ എക്‌സൈസ് ഓഫീസർ സന്തോഷ് കെ വി എന്നിവരും ഉണ്ടായിരുന്നു.
