ചെങ്കൽ ഉല്പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന സമ്മേളനം
പയ്യന്നൂർ: ചെങ്കൽ ഉല്പാദക ഉടമസ്ഥ ക്ഷേമ സംഘത്തിന്റെ നാലാമത് സംസ്ഥാന സമ്മേളനം പയ്യന്നൂർ കണ്ടോത്ത് ശ്രീ കുറുംബ ഓഡിറ്റോറിയത്തിൽ തുടങ്ങി .ഇന്ന് രാവിലെ 10 മണിക്ക് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് നാരായണൻ കൊളത്തൂർ അധ്യക്ഷനായി. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമായി 200ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു .സിയാക്ക് മെമ്പർമാരായ ഡോക്ടർ പ്രൊഫ. കെ. വി .വാസുദേവൻ പിള്ള പ്രൊഫസർ അനിൽകുമാർ എസ് എസ് എന്നിവർ ശാസ്ത്രീയമായ ചെങ്കൽ ഖനനവും ഖനനാന്തര പുനരു ഉപയോഗപ്പെടുത്തലും എന്ന വിഷയത്തെക്കുറിച്ചും കണ്ണൂർജില്ലാ സീനിയർജിയോളജിസ്റ്റ് ജഗദീശൻ കെ ആർ കേരള മൈനർ മിനറൽ ആക്ടിനെക്കുറിച്ചും ക്ലാസെടുത്തു. മുൻ ആലുവ എംഎൽഎ .എ .എം. യൂസഫ് മുഖ്യാതിഥി യായി. സംസ്ഥാന സെക്രട്ടറികെ. മണികണ്ഠൻ, ജില്ലാ സെക്രട്ടറി പി. പ്രകാശൻ പയ്യന്നൂർ, മുസ്തഫ പി, എം.ആർ.ടി.രഞ്ജിത്ത് എന്നിവർ സംബന്ധിച്ചു.
