July 13, 2025

കണ്ണൂരിൽ തോണിമറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി`

img_5801-1.jpg

മുണ്ടേരി:മുണ്ടേരിപുഴയിൽ തോണിമറിഞ്ഞ്കാണാതായയുവാവിൻ്റെമൃതദേഹംകണ്ടെത്തി.പാറാൽസ്വദേശിയുംബസ്കണ്ടക്ടറുമായ ഷറഫുദ്ദീൻ്റെ(45)മൃതദേഹമാണ് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് നിന്നും രാവിലെ7.30ഓടെകണ്ടെത്തിയത്.ഇന്നലെവൈകിട്ടോടെമുണ്ടേരിപുഴയുടെകാനച്ചേരിഭാഗത്ത്മീൻപിടുത്തത്തിന്ഇടയിലാണ് തോണി മറിഞ്ഞ്ഷറഫുദ്ദീനെകാണാതായത്.തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന്തിരച്ചിൽനടത്തിയെങ്കിലുംആരംഭിച്ചുവെങ്കിലും കണ്ടെത്താൻകഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെപുനരാരംഭിച്ച തിരിച്ചിലിലാണ്മൃതദ്ദേഹംകണ്ടെത്തിയത്.ഷറഫുദ്ദീൻ മീൻപിടിക്കാൻപോയതോണിമുണ്ടേരിക്കടവ്കടാങ്കോട്ഭാഗത്ത്നിന്നുംരാത്രിയോടെ കണ്ടെത്തിയിരുന്നു.

കുടുക്കിമൊട്ട-മുണ്ടേരി-കണ്ണൂർജില്ലാആശുപത്രി റൂട്ടിൽസർവീസ്നടത്തുന്നബസിലെകണ്ടക്ടറാണ് ഷറഫുദ്ദീൻ. ഭാര്യ: ഷംസീറ. മക്കൾ: ഷസ, ഷാസിയ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger