സമദർശിനിയിൽ ആദ്യാക്ഷരം കുറിച്ച് ഇവാൻ ഐറിക്
നടുവനാട് : സമദർശിനിയിലെ വിശ്വ മഹാഗ്രന്ഥങ്ങളുടെ അക്ഷര വെളിച്ചത്തിൽ ആദ്യാക്ഷരം കുറിച്ച് ഇവാൻ ഐറിക്. ജിജു ആക്കാം പറമ്പ് – സ്നേഹ കല്ലായി എന്നിവരുടെ മകനാണ് ആദ്യാക്ഷരം നുകർന്നത്. ശ്രീജൻ പുന്നാട് ആദ്യാക്ഷരം പകർന്നു നൽകി. സാധാരണക്കാർക്ക് വിദ്യ നിഷേധിച്ച കാലഘട്ടത്തിൽ നിന്നും എല്ലാവർക്കും അറിവ് പകരുന്നതിൽ ഗ്രന്ഥശാലകൾ പ്രധാന പങ്കാണ് വഹിച്ചതെന്ന് ശ്രീജൻ പുന്നാട് പറഞ്ഞു.ജാതി മത ചിന്തകൾക്ക് അതീതമായി ആചാരാനുഷ്ഠാനങ്ങളില്ലാതെ ഏത് ദിവസവും വിദ്യാരംഭ ചടങ്ങുകൾ നടത്താൻ ഗ്രന്ഥാലയം സന്നദ്ധമാണെന്നും വിശേഷ ദിവസങ്ങളിലല്ലാതെ ഒരു ഗ്രന്ഥാലയത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നത് ആദ്യമായാണെന്നും ഗ്രന്ഥാലയം അധികൃതർ അറിയിച്ചു. ചടങ്ങിന്ഗ്രന്ഥാലയം സെക്രട്ടറി കെ. ശശി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബെൻഹർ കോട്ടത്തു വളപ്പിൽ അധ്യക്ഷത വഹിച്ചു. വി വി എം ശ്രീധരൻ, പി ഷെറിൻ, കെ വി രജീഷ്, എം വി ശ്രീന, കെ ബിന്ദു എന്നിവർ നേതൃത്വം നൽകി.
