December 1, 2025

എം.വി.ആർ ചരമദിനം ആചരിച്ചു

img_7985.jpg

പരിയാരം :സി എം പി സ്ഥാപക നേതാവും മുൻ മന്ത്രിയുമായ എം വി ആറിൻ്റെ പതിനൊന്നാം ചരമവാർഷിക ദിനം സി എം പി പിലാത്തറ ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.കെ എസ് വൈ എഫ് മുൻ സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു . കെ വി മോഹനൻ അധ്യക്ഷനായി. കടന്നപ്പള്ളി കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് രാജേഷ് മല്ലപ്പള്ളി, ഐ എൻ ടി യു സി നേതാവ് കെ രാമദാസ്, , കെ എസ് യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, ഉഷ ഗോപാലൻ, എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ശിവദാസൻ കുഞ്ഞിമംഗലം സ്വാഗതവും, അംബുജാക്ഷൻ നന്ദിയും പറഞ്ഞു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger