December 1, 2025

വിദ്യാർത്ഥി സമൂഹം രാഷ്ട്രീയ ആദർശം ശക്തിപ്പെടുത്തുക : അബ്ദുൽ കരീം ചേലേരി

097d926e-2187-4702-8e57-882db50e2274.jpg

കണ്ണൂർ : വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹം രാഷ്ട്രീയ ആദർശം ശക്തിപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡന്റ്‌ അബ്ദുൽ കരീം ചേലേരി. ലോകത്തും വിശിഷ്യ രാജ്യത്തും നടക്കുന്ന പോരാട്ടങ്ങളിൽ വിദ്യാർത്ഥികളുടെ പങ്ക് നിസ്തുലമാണെന്നും അതിൽ നവ തലമുറ മാതൃക ഉൾകൊള്ളണമെന്നും എം എസ് എഫ് കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.കണ്ണൂർ ചേംബർ ഹാളിൽ നടന്ന കൗൺസിൽ യോഗത്തിൽ നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അഡ്വ: എംപി മുഹമ്മദലി, അൻസാരി തില്ലങ്കേരി, എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, ഇജാസ് ആറളം, റുമൈസ റഫീഖ്, കെ പി റംഷാദ്, എന്നിവർ സംസാരിച്ചു. കൗൺസിൽ എം എസ് എഫ് സംസ്ഥാന നിരീക്ഷകൻമാരായ പി എ ജവാദ്,ജലീൽ എന്നിവർ നിയന്ത്രച്ചു.
ജില്ലാ എം എസ് എഫ് ഭാരവാഹികളായി പ്രസിഡന്റ്‌ യൂനുസ് പടന്നോട്ട്, ജനറൽ സെക്രട്ടറി കെ പി റംഷാദ്,ട്രഷറർ അനസ് കുട്ടകെട്ടിൽ,വൈസ് പ്രസിഡൻ്റ്മരായി തസ്‌ലീം അടിപ്പാലം,അൻവർ ഷക്കീർ,സിറാജ് കണ്ടക്കൈ,മുഹമ്മദ്‌ സാഹിദ്,കലാം ഇരിക്കൂർ,നഹ്‌ല സഈദ്,സെക്രട്ടറിമാരായി ആദിൽ എടയന്നൂർ,സുഹൈൽ എം കെ,ഇ കെ ശഫാഫ്,അജിനാസ് പാറപ്രം,അഫ്നാസ് കൊല്ലത്തി,സഫ്‌വാൻ കുറ്റിക്കോൽ,ഫർഹാന ടി പി,സഫ്‌വാൻ മേക്കുന്ന്,ഷാഹിദ് സാറ എന്നിവരെയും ബാല കേരളം വിംഗ് കൺവീനവർ സക്കീർ തായിറ്റേരി,ഹയർ സെക്കണ്ടറി നിയാസ് ധർമ്മടം എന്നിവരെയും കൗൺസിൽ യോഗം തിരഞ്ഞെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger