എൻ.പ്രഭാകരൻ രചിച്ച മഹാനടനം നോവൽ പ്രകാശനം ചെയ്തു.
പഴയങ്ങാടി : പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ രചിച്ച ” മഹാനടനം “നോവൽ പ്രകാശനം ചെയ്തു. പഴയങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാഹിത്യ കൂട്ടായ്മയായ ജനകല സാഹിത്യ പാഠശാലയുടെ ആഭിമുഖ്യത്തിൽ പ്രകാശന കർമ്മം മാടായിപ്പാറ കമ്മ്യൂണിറ്റി സെൻററിൽ വച്ച് നടന്നു. പ്രശസ്ത നിരൂപകൻ ഡോ.സജയ്.കെ.വി പ്രകാശനം നിർവഹിച്ചു. നോവലിസ്റ്റ് മനോഹരൻ വി പേരകം പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു .മാടായിപ്പാറയും സമീപപ്രദേശങ്ങളിലെ ജനത ജീവിതവും ഉള്ളടങ്ങിയ മഹാനടനം എന്ന നോവൽ ഒരു ദേശ ജീവിതത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നതും പുതിയ കാലത്തോട് ആഴത്തിൽ സംവദിക്കുന്നതുമായ നോവലാണ്. പുസ്തക ചർച്ചയിൽ ഡോ. ജൈനിമോൾ കെ വി ,ചിത്രകാരൻ കെ കെ ആർ വെങ്ങര ,ഡോ. പി കെ ഭാഗ്യലക്ഷ്മി ,ഡോ. സ്വപ്നമോൾ പി വി , വി.ലതീഷ് ബാബു, ജയചന്ദ്രൻ നെരുവമ്പ്രം ,പ്രസാദ് മാസ്റ്റർ ആലക്കോട് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽരാജേഷ് കെ വി സ്വാഗതവും,ഡോ: സുഭാഷ് ജോൺ നന്ദിയും പറഞ്ഞു.
