എസ് എസ് എഫ് കണ്ണൂർ ഡിവിഷൻ സമ്മേളനം ഇന്ന്

കണ്ണൂർ :കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ കണ്ണൂർ ഡിവിഷൻ സമ്മേളനം ഇന്ന് ഏപ്രിൽ 29 ചൊവ്വ വൈകുന്നേരം 4മണിക്ക് താഴെചൊവ്വ LP സ്കൂളിൽ വെച്ച് നടക്കും .പ്രസ്ഥാനനത്തിന്റെ 53ആം വാർഷികവുമായി ബന്ധപ്പെട്ട് ശരികളുടെ ആഘോഷം എന്ന ശീർഷകത്തിലാണ് സമ്മേളനം നടക്കുക. കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രെട്ടറി ഹാമിദ് മാസ്റ്റർ ചൊവ്വ പരിപാടി ഉദ്ഘടാനം ചെയ്യും എസ് എസ് എഫ് ജില്ലാ സെക്രെട്ടറി ഷംസീർ ഹാദി, ഫായിസ് അബ്ദുള്ള എന്നിവർ വിഷയാവതരണം നടത്തും .
വർധിച്ചു വരുന്ന ലഹരി പ്രശ്നങ്ങൾ വിദ്യാർത്ഥിത്വത്തെ കാർന്ന് തിന്നുമ്പോൾ വിദ്യാർത്ഥികളിലെ ശരികളെ പ്രോത്സാഹിപ്പിച്ച് നേരായ വഴിയിൽ ഉറപ്പിച്ച് നിർത്തുക എന്നാണ് സംഘടന ലക്ഷ്യം വെക്കുന്നത് ലഹരിയുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് അധികാരികളെ നിങ്ങളാണ് പ്രതി എന്ന പ്രമേയത്തിൽ എസ്എസ് എഫ് നടത്തിയ സമര പരിപാടികൾ വൻ വിജയമാവുകയും സർക്കാർ തലങ്ങളിൽ നിന്ന് ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട് യൂണിറ്റ് സെക്ടർ ഘടകങ്ങളിൽ മോർണിംഗ് വൈബ് ,ആന്റി ഡ്രഗ്സ് മാരത്തോൺ,വോയിസ് ഓഫ് ഹോപ്,സമ്മറൈസ് ഫിയസ്റ്റ,കോർ കണക്ട്,സെക്ടർ പര്യടനം തുടങ്ങി വിവിധങ്ങളായ അനുബന്ധ പദ്ധതികൾ നടന്നു വരുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു.സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ അണിനിരത്തിയുള്ള റാലി സ്റ്റുഡന്റസ് സെന്റരിൽ നിന്ന് ആരംഭിച്ച് താഴെചൊവ്വ ടൗണിൽ സമാപിക്കും . വാർത്ത സമ്മേളനത്തിൽ ഡിവിഷൻ ഭാരവാഹികളായ ഹാഫിള് മുഹമ്മദ് ഉവൈസ് സഖാഫി (പ്രസിഡന്റ്) ഹഫീൽ സിറ്റി ( ജനറൽ സെക്രട്ടരി ) ഹാഫിസ് സഫ്‌വാൻ മുഈനി (സെക്രട്ടറി)ഫർസീദ് സിറ്റി(സെക്രട്ടറി) എന്നിവർ പങ്കെടുത്തു