പ്രകൃതിവിരുദ്ധ പീഡനം യുവാവിനെതിരെ കേസ്
പഴയങ്ങാടി: ശാരീരിക വെല്ലുവിളികൾ നേരിടുന്ന യുവാവിനെ മാടായി പാറയിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം പഴയങ്ങാടി പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 23 കാരൻ്റെ പരാതിയിലാണ് ഏഴോം ചെങ്ങൽ സ്വദേശി രതീഷിനെ (36) തിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്. ഈ മാസം3ന് തിങ്കളാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് സംഭവം. ചായ വാങ്ങിതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മാടായി പാറയിലെ കോട്ടക്ക് അകത്ത് കൊണ്ടുപോയി പരാതിക്കാരൻ്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയ ശേഷം പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി യെന്നും സംഭവം ആരോടെങ്കിലും പറഞ്ഞാൽ ദേഹോപദ്രവം ഏൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതി യിലാണ് പഴയങ്ങാടി പോലീസ്കേസെടുത്തത്.
