LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 16, 2026

മുഖ്യമന്ത്രിക്ക് കരിങ്കൊടി മൂന്ന് യൂത്ത് കോൺഗ്രസുകാർ പിടിയിൽ

img_5078.jpg
Spread the love

കണ്ണൂർ : പി എം ശ്രീയിൽ ഒപ്പുവെച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച മൂന്ന് യൂത്ത് പ്രവർത്തകർ പിടിയിൽ. മുണ്ടേരിയിലെ ഫർഹാൻ മുണ്ടേരി (28), പരിയാരം സി. പൊയിലിലെ പി.വി.സൂരജ് (23), ചാലാട് സ്വദേശി കെ. അർജുൻ (21) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം 4.15 മണിയോടെ കണ്ണൂർ പ്രഭാത് ജംഗ്ഷനു സമീപം വെച്ചാണ് സംഭവം. കരിങ്കൊടി വീശിയ പ്രവർത്തകർ വാഹനങ്ങൾക്ക് മാർഗ്ഗ തടസ്സവും സൃഷ്ടിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന സയൻസ് പാർക്കിന് സമീപം വഴിയിൽ കരിങ്കൊടിയുമായി വാഹന ഗതാഗത തടസ്സം സൃഷ്ടിച്ച അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ചെണ്ടയാട്ടെ എം.സി അതുൽ(27), എം.സി നാൻ, മാടായി വാടിക്കലിലെ സി എച്ച് മുബാസ് (26), പുതിയങ്ങാടി ബീച്ച് റോഡിലെ ടി.യസീൻ (21), മാട്ടൂലിലെ വി.വി. അക്ഷയ് (23) എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!