സ്ത്രീധന പീഡനം ഭർത്താവിനെതിരെ കേസ്
എടക്കാട് : രജിസ്റ്റർ വിവാഹം കഴിച്ച് ഒരുമിച്ചു ജീവിച്ചു വരവെ മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തിന് താലിമാല ചോദിച്ച് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് കൂറുംബക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീകണ്ഠാപുരം കോട്ടൂരിലെ 29 കാരിയുടെ പരാതിയിലാണ് ഭർത്താവ് എൻ. ജെ ജ്യോതിസിനെതിരെ പോലീസ് കേസെടുത്തത്. 2016 ജൂൺ 13നായിരുന്നു വിവാഹം. ഒരുമിച്ച് ജീവിച്ചു വരവെ പരാതിക്കാരിയെ ഒന്നിനും കൊള്ളില്ലെന്നു പറഞ്ഞും താലിമാല ആവശ്യപ്പെട്ടും മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിനും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.
