ഇമ്രാൻ അഷ്റഫിന് സെഞ്ച്വറി , കണ്ണൂരിന് മികച്ച ഒന്നാം ഇന്നിങ്ങ്സ് സ്കോർ

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ദ്വിദിന മൽസരത്തിൽ ഇമ്രാൻ അഷ്റഫിൻറെ സെഞ്ച്വറിയുടെ മികവിൽ കണ്ണൂരിന് മികച്ച ഒന്നാം ഇന്നിങ്ങ്സ് സ്കോർ .ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ നിശ്ചിത 70 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 301 റൺസെടുത്തു.ഇമ്രാൻ അഷ്റഫ് 101 റൺസും സംഗീത് സാഗർ 94 റൺസും അമോൽ പ്രദീപ് പുറത്താകാതെ 47 റൺസും എ എസ് ഗോവർധ് പുറത്താകാതെ 45 റൺസുമെടുത്തു.മലപ്പുറത്തിന് വേണ്ടി കെ അഭിജിത്തും ഇഷാൻ അലിയും 2 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയായി മലപ്പുറം ഒന്നാം ദിനം കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലാണ്.ഇബ്രാഹിം ബാദുഷ പുറത്താകാതെ 28 റൺസെടുത്തു. കണ്ണൂരിന് വേണ്ടി ഹൃദിൻ ഹിരണും ആദിവിനായകും ഓരോ വിക്കറ്റ് വീതംവീഴ്ത്തി.