18 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കി പീഡനം 4 പേർക്കെതിരെ കേസ്

വളപട്ടണം. വിവാഹ സമ്മാനമായി ലഭിച്ച പതിനെട്ടരപവൻ്റെ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം സ്വർണ്ണം പോരെന്നും മറ്റും പറഞ്ഞ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ചിറക്കൽ അരയമ്പേത്ത് സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ഭർത്താവ് നീലേശ്വരം പേരോൽ സ്വദേശി ടി.ടി.സാഗർ, ബന്ധുക്കളായ ഗോപി ,ഉമ ദേവി, തലശേരിയിലെടി.ടി.ദിവ്യ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.2019 മെയ് 31നായിരുന്നു വിവാഹം തുടർന്ന് ഇക്കഴിഞ്ഞ എപ്രിൽ ഏഴ് വരെയുള്ള കാലയളവിൽ നീലേശ്വരത്തെ ഭർതൃഗൃഹത്തിൽ കഴിയുന്നതിനിടെ ഭാര്യയെന്ന പരിഗണനപോലും നൽകാതെയും കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും 2,3,4 പ്രതികൾ ഒന്നാം പ്രതിയോടൊപ്പം ചേർന്ന് വിവാഹ സമ്മാനമായി കിട്ടിയ സ്വർണ്ണം പോരെന്നും പറഞ്ഞ് പീഡിപ്പിക്കുകയും വിവാഹ സമ്മാനമായി ല ഭിച്ച പതിനെട്ടര പവൻ്റെ ആഭരണങ്ങൾ തിരിച്ചു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒന്നാം പ്രതിയും സഹോദരിയായ നാലാം പ്രതിയും ചേർന്ന്കൈക്കലാക്കി തിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.