യുവാവ് കിണറ്റിൽ വീണു മരിച്ചു
കണ്ണൂർ: ശിവപുരം മൊട്ടഞാലിൽ യുവാവ് വീട്ടു കിണറ്റിൽ വീണു മരിച്ചു. മരുവഞ്ചേരിയിലെ മാവില അനീഷാണ് (45) വീട്ടിലെ കിണറ്റിൽ വീണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ അബദ്ധത്തിൽ വീട്ടുകിണറ്റിൽ വീഴുകയായിരുന്നു. മട്ടന്നൂരിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി പുറത്തെടുത്ത് ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ചികിത്സ നൽകി തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചു.
മട്ടന്നൂരിലെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ഗോപാലന്റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ഷൈനി, റീന, ഷൈമ
