ടി.ഗോവിന്ദൻ ദിനാചരണത്തിന് തുടക്കമായി
പയ്യന്നൂർ. ടി.ഗോവിന്ദന്റെ
പതിനാലാം ചരമ വാർഷികത്തോടനുബന്ധിച്ച്
അനുസ്മരണ പരിപാടിക്ക് തുടക്കമായി.
സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംപിയുമായിരുന്ന ടി. ഗോവിന്ദൻ അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ തെക്കെ മമ്പലത്തെ സ്മൃതിമണ്ഡപത്തിൽ ടി.ഐ. മധുസൂദനൻ എം എൽ എ .പതാക ഉയർത്തി. വൈകുന്നേരം 5 മണിക്ക് ഗാന്ധിപാർക്കിൽ അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.
