ചരിത്രകാരൻ ഡോ.എം.ജി. എസ്സിനെ അനുസ്മരിച്ചു

പയ്യന്നൂർ.ചരിത്രപഠനത്തിൽ ഒരു നിഗമനവും സ്ഥിരമായി നിൽക്കുകയില്ലെന്നും, എല്ലാം നിരന്തരം ചോദ്യ ചെയ്യപ്പെടെണ്ടതാണെന്നും പറഞ്ഞ, മറ്റു ചരിത്രകാരന്മാരിൽ നിന്നും തികച്ചും വ്യത്യസ്ഥനും ധീരമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന ചരിത്രപണ്ഡിതനും മഹാപ്രതിഭയുമായ ഡോ. എം.ജി.എസ്. നാരായണനെ പയ്യന്നൂർ ഗാന്ധിപാർക്കിൽ ചേർന്ന യോഗത്തിൽ സുഹൃത്ത് സംഘം കൂട്ടായ്മ അനുസ്മരിച്ചു.
യോഗത്തിൽ പി.എം. ബാലകൃഷ്ണൻ സ്വാഗതവും ഫോക് ലാൻ്റ് ചെയർമാൻ ഡോ.വി.ജയരാജൻ അദ്ധ്യക്ഷതയുംവഹിച്ചു. പി.കെ. സുരേഷ് കുമാർ, മാധവൻ പുറച്ചേരി, കാരയിൽ സുകുമാരൻ, അഡ്വ. കെ.വി. ശശിധരൻ നമ്പ്യാർ, കെ.രാജീവ് കുമാർ, വിനോദ് രാമന്തളി , കെ.പി. വിജയകുഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.