സ്വർണ്ണാഭരണ മോഷണം പ്രതിപിടിയിൽ
ചന്തേര : വീട്ടിൽ സ്യൂട്ട്കേസിൽ സൂക്ഷിച്ച അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന. സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ നീലേശ്വരം പടിഞ്ഞാറ്റം കൊവ്വൽ സ്വദേശിയും ഡ്രൈവറുമായ പി. വിനോദിനെ (55) യാണ് ചന്തേര എസ്.ഐ. ജിയോ സദാനന്ദനും സംഘവും അറസ്റ്റുചെയ്തത്.
മാണിയാട്ട് തിരുനെല്ലൂർ ക്ഷേത്രത്തിനു സമീപത്തെ സി.എം. രവീന്ദ്രൻ്റെ വീട്ടിൽ നിന്നുമാണ് സ്വർണ്ണാഭരണങ്ങൾ പ്രതി കവർന്നത്. അദ്ദേഹത്തിൻ്റെ വാഹനത്തിൻ്റെ ഡ്രൈവറായി പ്രതി ജോലി ചെയ്തിരുന്നു. ഈ മാസം17 ന് ഉച്ചയ്ക്ക് 1 മണിക്കും 21 ന് രാത്രി 8 മണിക്കുമിടയിലാണ് മോഷണം പോയത്. ഓരോ പവൻ തൂക്കം വരുന്നമൂന്ന് വളകളും രണ്ടര പവൻ്റെ ഒരു മാലയും ഉൾപ്പെടെ അഞ്ചര പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്. തുടർന്ന് ചന്തേര പോലീസിൽ പരാതി നൽകി.
പരാതിയിൽ കേസെടുത്തചന്തേര പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
