രാമന്തളി ചൂളക്കടവിൽ വീടിന് തീപിടിച്ചു

പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ചൂളക്കടവിൽ ഇരുനില വീടിൻ്റ ഒന്നാം നിലയിലെ ഓടു മേഞ്ഞ ഭാഗം പൂർണ്ണമായും കത്തിനശിച്ചു .തിങ്കളാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം .രാമന്തളി വടക്കുമ്പാട്ടെ ചെമ്മരൻ കീഴിൽ സൗധയും മക്കളും താമസിക്കുന്ന വീടാണ് കത്തിനശിച്ചത്.കട്ടിൽ,കിടക്ക,വസ്ത്രങ്ങൾ വൈദ്യുത ഉപകരണങ്ങൾ തുടങ്ങിയവയും വീടിൻ്റെ മേൽക്കുരയും പൂർണ്ണമായി കത്തിനശിച്ച നിലയിലാണ് തീയും പുകയും കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത് വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സും പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.സംഭവമറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഷൈമ വൈസ് പ്രസിഡൻ്റ്. ടി.ഗോവിന്ദൻ മെമ്പർമാരായ മോണങ്ങാട്ട്യ്തു പി. എം.ശുഹൈബ, കെ.സി. ഖാദർ മുസ്ലിംലീഗ് നേതാക്കളായ കെ.കെ.അഷ്റഫ് ഉസ്മാൻ കരപ്പാത്ത് തുടങ്ങിയവർ സ്ഥലംസന്ദർശിച്ചു