ചീട്ടുകളി നാലു പേർ പിടിയിൽ
പെരിങ്ങോം: പണം വെച്ച് ചീട്ടുകളി നാലുപേരെ പോലീസ് പിടികൂടി. പെരിങ്ങോം ഉഴിച്ചിയിലെ പി.വി. ഹൗസിൽ എസ്. അമീർ (45), കൊരങ്ങാട്ടെ കെ.സുനിൽകുമാർ (41), കുപ്പോളിലെ കെ.വി.ശ്രീനിവാസൻ (65), ചെറുപുഴവെങ്ങാട് സ്വദേശി പുതിയടവൻ ഹൗസിൽ ജയ നാരായണൻ (58) എന്നിവരെയാണ് എസ്.ഐ.കെ. ഖദീജയും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് മടക്കാംപൊയിലെ ക്രഷറിന് സമീപം വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 3150 രൂപ പോലീസ് പിടിച്ചെടുത്തു.
