പോലീസിൽ പരാതി കൊടുത്ത വിരോധം യുവാവിനെ നാലംഗ സംഘം ആക്രമിച്ചു

ശ്രീകണ്ഠാപുരം. വീട്ടമ്മയെ മർദ്ദിച്ചതിന് പോലീസിൽ പരാതി കൊടുത്ത വിരോധത്തിൽ മകനെ നാലംഗ സംഘം ആക്രമിച്ചു.ചെങ്ങളായി കോട്ടപ്പറമ്പയിലെ യു.പി. റിഷാദ്(29) നെയാണ് ആക്രമിച്ചത്.പരാതിയിൽ ചെങ്ങളായിയിലെ നസീബ്, ഹാരിസ് ,കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേർ ഉൾപ്പെടെ നാലുപേർക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു.ഈ മാസം 25 ന് വൈകുന്നേരം 6.15 മണിക്ക് പരിപ്പായി കോർ സ്റ്റോൺ ടൈൽഗോഡൗണിന് സമീപം വെച്ചാണ് സംഭവം. പരാതിക്കാരൻ്റെ മാതാവിനെഒന്നാം പ്രതി അടിച്ചതിന് പോലീസിൽ പരാതി നൽകിയ വിരോധത്തിൽ തടഞ്ഞുവെച്ച് കൈ കൊണ്ടും സോഡാ കുപ്പി കൊണ്ടും ടൈലുകൊണ്ടും അടിച്ചു ദേഹോപദ്രവം ഏല്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.