LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

അവകാശസംരക്ഷണ യാത്രയ്ക്ക് സ്വീകരണം

img_5763-1.jpg
Spread the love

ചുങ്കക്കുന്ന് : ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാത്തത് ക്രൈസ്തവസമുദായത്തോടുള്ള നീതിനിഷേധമാണെന്ന് എകെസിസി ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ. ‘നീതി ഔദാര്യമല്ല, അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി എകെസിസി നടത്തുന്ന അവകാശസംരക്ഷണയാത്രയ്ക്ക് ചുങ്കക്കുന്ന് ഫൊറോന പള്ളിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യം തുടർന്നാൽ ശക്തമായ രാഷ്ട്രീയനിലപാട് സ്വീകരിക്കാൻ കത്തോലിക്ക സമുദായം നിർബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. 

സ്വീകരണയോഗം ഫാത്തിമമാതാ ഫൊറോനാ വികാരി ഫാ. പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മാത്യു കൊച്ചുതറയിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സമിതി അംഗം ജോർജ് കോയിക്കൽ, രൂപതാസമിതി അംഗം ജിൽസ് എം. മേയ്ക്കൽ, മേഖലാ ഡയറക്ടർ ഫാ. ടോമി പുത്തൻപുരയ്ക്കൽ, മേഖലാ സെക്രട്ടറി ജോൺസ് കുര്യാക്കോസ്, രൂപതാ ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഫാ. സജി പുഞ്ചയിൽ, ഫാ. മാത്യു പെരുമാട്ടികുന്നേൽ, ഫാ. ഷാജി തെക്കേമുറി, ഫാ. അനീഷ് കാട്ടാത്ത്, ഫാ. അഖിൽ ഉപ്പുവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!