LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

ആലക്കോട് നടുവിലെ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

img_5712.jpg
Spread the love

ആലക്കോട് : ആലക്കോട് നടുവിലെ വടക്കേടത്ത് പ്രജുലിൻ്റെ (30) കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . കിഴക്കെ കവലയിലെ ഷാക്കിറാണ് പിടിയിലായത്.നടുവില്‍ സ്വദേശി വയലിനകത്ത് മിഥിലാജ് ( 26 )നേരത്തെ അറസ്റ്റിലായിരുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് പ്രജുലിനെ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണ് മിഥിലാജ് ഇയാളുടെ കൂട്ടാളിയാണ് ഷാക്കിർ ‘നടുവില്‍ മേഖലയില്‍ കഞ്ചാവ് വിതരണം നടത്തിയിരുന്നത് മിഥിലാജും ഷാക്കിറും ചേർന്നാണ്. ഈ വിവരം പൊലിസിനെ അറിയിച്ചുവെന്ന സംശയത്തെ തുടർന്നുണ്ടായ വാക് തർക്കമാണ് പ്രജൂലിൻ്റെ കൊലപാതകത്തില്‍ കലാശിച്ചത്.കഴിഞ്ഞ മാസം 25നാണ് നടുവില്‍ കോട്ട മലയിലേക്കുള്ള റോഡരികില്‍ പ്രജുലിൻ്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സംശയം തോന്നിപ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് നടുവില്‍ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തില്‍ നിന്നും മൃതദ്ദേഹം കണ്ടെത്തിയത്. പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടത്തി പോസ്റ്റുമോർട്ടത്തില്‍ പ്രജുലിൻ്റെ ദേഹത്ത് മർദ്ദനമേറ്റ ക്ഷതങ്ങള്‍ കണ്ടെത്തിയിരുന്നു..ഇതാണ് കൊലപാതക മാണെന്ന സംശയത്തിലേക്ക് പൊലിസിനെ എത്തിച്ചത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!