പയ്യന്നൂർ നഗരസഭശാസ്ത്രോത്സവം ഒക്ടോബർ 17 മുതൽ20 വരെ

പയ്യന്നൂർ : നഗരസഭയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവം, ഒക്ടോബർ 17 മുതൽ 20 വരെ നാലു ദിവസങ്ങളിലായി എച്ചിലാംവയലിലുള്ള പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്ര(ആസ്ട്രോ) ത്തിൽ വെച്ച് നടക്കും 2025-26 ലെ വാർഷിക പദ്ധതിയിൽ ശാസ്ത്ര വിഷയങ്ങളിൽ മികവുയർത്തുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്യാമ്പ് സംഘടിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത പരിപാടിയാണിത്. പണി പൂർത്തീകരിച്ച വാനനിരീക്ഷണ കേന്ദ്രത്തിൻ്റെ ഒന്നാം നിലയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും ഇതിൻ്റെ ഭാഗമായി നഗരസഭയിലെ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി രണ്ടു ദിവസത്തെ ക്യാമ്പ്, കണ്ണൂർ. കാസർഗോഡ് ജില്ലാതല ജ്യോതിശ്ശാസ്‌ത പ്രതിഭാ പുരസ്ക്കാര ജേതാക്കളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ജില്ലാതല ക്വിസ്സ് മൽസരം, സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം, പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ എൽപി,യുപി സ്‌കൂൾ കൂട്ടികൾക്കായി ചിത്രരചനാ മത്സരം, ജ്യോതിശാസ്ത്ര ക്ലാസ്സുകൾ. ക്യാമ്പുകൾ, വാനനിരീക്ഷണം, പ്ലാനറ്റേറിയം പ്രദർശനം എന്നിവ സംഘടിപ്പിക്കും
ശാസ്ത്രോത്സവത്തിൻ്റെയും പുതുതായി പണികഴിപ്പിച്ച ഒന്നാം നിലയുടെയും ഉദ്ഘാടനം ഒക്ടോബർ 17 നു
വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക് പയ്യന്നൂർ എം.എൽ.എ. ടി.ഐ.മധുസൂദനൻ നിർവ്വഹിക്കും. നഗരസഭചെയർപേഴ്‌സൺ കെ.വി.ലളിത അധ്യക്ഷത വഹിക്കും. ഐ.എസ്.ആർ.ഒ. റിട്ടയേർഡ് ശാസ്ത്രജ്ഞൻ വി.പി.ബാലഗംഗാധരൻ മുഖ്യാതിഥിയായിരിക്കും.
പരിപാടിയുടെ ഭാഗമായി ഒക്ടോബർ 18, ശനിയാഴ്‌ച 3 മണിക്ക് വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ശാസ്ത്രവും ശാസ്ത്രബോധവും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. പ്രസിദ്ധ വാനനിരീക്ഷകനും-ഗ്രന്ഥകാരനുമായ പ്രൊഫ.കെ.പാപ്പൂട്ടി ഉദ്ഘാടനംചെയ്യും. വി.പി ബാലഗംഗാധരൻ. പയ്യന്നൂർ കോളേജിലെ ഡോ.സ്വരൺ പി ആർ. , രഞ്ജുഷ എം കെ. ആസ്ട്രോഡയറക്ടർ കെ ഗംഗാധരൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിക്കും. ഒക്ടോബർ 15 ഞായറാഴ്‌ച രാവിലെ 9 മണിക്ക് പയ്യന്നൂർ ഉപ വിദ്യാഭ്യാസ ജില്ലയിലെ എൽപി , യുപി വിദ്യാർത്ഥികൾക്കുള്ള ചിത്ര രചന മത്സരം. പത്തുമണിക്ക് ഹൈസ്‌കൂൾ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഉപന്യാസ മത്സരം, ഉച്ചക്ക് ഒരു മണിക്ക് ജ്യോതിശാസ്ത്ര പ്രതിഭാ പുരസ്‌കാര ജേതാക്കളെ കണ്ടെത്തുന്നതിനുള്ള കണ്ണൂർ കാസർഗോഡ് ജില്ലാതല ക്വിസ് മത്സരം എന്നിവ നടക്കും ഒക്ടോബർ 17 വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ടു മണി മുതൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ക്യാമ്പും ഒക്ടോബർ 20 തിങ്കളാഴ്‌ച വൈകുന്നേരം 4 മണി മുതൽ യു പി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ക്യാമ്പും നടക്കും, കുട്ടികൾക്കുള്ള ക്യാമ്പിൽ ടി കെ ദേവരാജൻ, വി പി ബാലഗംഗാധരൻ, വെള്ളൂർ ഗംഗാധരൻ മാസ്റ്റർ, ദിനേശ് കുമാർ തെക്കുമ്പാട്, കെ.ടി.എൻ. ഭാസ്‌കരൻ മാസ്റ്റർ, പി രമേഷ്.പി വി.വിജയൻ മാസ്റ്റർ,കെ പി രവി, കെ എ രോഹിത്, തുടങ്ങിയവർ ക്ലാസെടുക്കും.
വാർത്ത സമ്മേളനത്തിൽചെയർ പേഴ്സൺ കെ.വി.ലളിത, വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ , ടി.വിശ്വനാഥൻ, വി.വി.സജിത, ടി.പി.സമീറ ടീച്ചർ, ഇ. ഭാസ്കരൻ, സി.കെ. ബിന്ദു ടീച്ചർ, പി.വി.വിജയൻ മാസ്റ്റർ, ടി.മധു , ആർ.മുരളീധരൻ എന്നിവർ പങ്കെടുത്തു.






