യാത്രക്കാരന് മർദ്ദനം ; കണ്ടക്ടർക്കെതിരെ കേസ്

തളിപ്പറമ്പ്: ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പോലീസ് കേസെടുത്തു. പട്ടുവം മുള്ളൂലിലെ ഡി. കുഞ്ഞിക്കണ്ണൻ്റെ (74) പരാതിയിലാണ് കെ.എൽ. 13. എ. എക്സ്. 7466 നമ്പർ സ്വകാര്യ ബസിലെ കണ്ടക്ടർ അഖിലിനെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്. ഈ മാസം 12 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് ബസ് സ്റ്റാൻ്റിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരൻ ബസിൽ കയറുന്ന സമയം സ്റ്റെപ്പിൽ നിന്ന് തടസ്സം ഉണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിൽ തടഞ്ഞു വെച്ച് പ്രതി കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






