July 12, 2025

മാടായിമഹോത്സവം ജൈവവൈവിധ്യസെമിനാർ നടത്തി

a665c350-b577-4f88-be5d-c1b6370b7282-1.jpg

പഴയങ്ങാടി:
നാഗരിതയിലൂടെ പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് കോട്ടംവരുത്തിയവർക്ക് അസ്തിത്വം തിരികെക്കൊണ്ടുവരാനുള്ള ധാർമ്മിക ഉത്തരവാദിത്തവഉണ്ടെന്ന്
എം.വിജിൻ എംഎൽ എ
മറ്റു ജീവജാലങ്ങളെല്ലാം പ്രകൃതിയിൽ സ്വാഭാവികമായി ഇടപെട്ടു ജീവിക്കുമ്പോൾ മനുഷ്യകുലം സാധാരണയിൽ കവിഞ്ഞ് കടന്നുകയറ്റം നടത്തിപ്പോന്നതിന്റെ പരിണതഫലമാണ് നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എം.വിജിൻ എംഎൽഎ അഭിപ്രായപ്പെട്ടു.

മാടായി മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാരെയും, വൈസ് പ്രസിഡന്റുമാരെയും, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരെയും ഉൾപ്പെടുത്തി മാടായി ആർട്സ് ആന്റ് സയൻസ് കോളേജ് ഓഡിറ്റേറിയത്തിൽ കിലയുമായി സഹകരിച്ചു നടത്തിയ ജൈവവൈവിധ്യ ശില്പശാല ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷോപലക്ഷം വർഷങ്ങൾ ആദിവാസി ശൈലിയിൽ വനങ്ങളിൽ ജീവിച്ച മനുഷ്യർ നാഗരികതയിലൂടെ ഇന്നത്തെ അവസ്ഥയിലെത്തിയപ്പോൾ പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് കൂടുതല്‍ കോട്ടംതട്ടുന്നരീതിയിൽ പ്രവർത്തിക്കേണ്ടി വന്നുവെങ്കിലും,
കാലഘട്ടത്തിന്റെ പരിധിക്കപ്പുറം അത് ഭൂമിയെ നശിപ്പിക്കുന്ന സാധ്യത നിലനില്ക്കുന്നതിനാൽ അവയുടെ അസ്തിത്വത്തിനുവേണ്ടി പോരാട്ടത്തിലേർപ്പെടാൻ ഏറ്റവുംവലിയ ധാർമ്മിക ഉത്തരവാദിത്തവും സമൂഹത്തിനുണ്ടെന്ന് എം.വിജിൻ എംഎൽഎ ബോധവത്ക്കരിച്ചു.
മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു.
ശാസ്ത്രകാരൻ ജാഫർ പാലോട്ട്, മാടായി ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ എം.വി.ജോണി, കിലാ ഫാക്കൽറ്റിമാരായ സി.സുനിൽദാസ്, കെ.ഗോവിന്ദൻ, മാടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ധനലക്ഷ്മി, വാർഡ് പ്രതിനിധികളായ മോഹനൻ കക്കോപ്രവൻ, പി.ജനാർദ്ദനൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
എം.വി.ധനേഷ് സ്വാഗതവും, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.പി.കുഞ്ഞിക്കാദിരി കൃതജ്ഞതയും രേഖപ്പെടുത്തി.
എം.വിജിൻ എംഎൽഎ, ജാഫർ പാലോട്ട് എന്നിവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.
മനോഹരന്‍ വെങ്ങര, കമാൽ റഫീഖ്, ജബ്ബാർ മഠത്തിൽ, രാജേഷ് എരിപുരം എന്നിവർ ഓൺലൈൻ മാധ്യമ പ്രതിനിധികളായി സെമിനാറിൽ സംബന്ധിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger