July 12, 2025

ബൈക്ക് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം

img_5555-1.jpg

മട്ടന്നൂർ: കൊടോളിപ്രത്ത് ബൈക്ക് നിയന്ത്ര ണം വിട്ട് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു . രണ്ടുപേർക്ക് പരിക്കേറ്റു. തെരൂർ സ്വദേശി എം.കെ.ദിവാകരനാ (54)ണ് മരിച്ചത്. ഭാര്യ വിജിന (42), മകൻ അഹാൽ എന്നിവരെ പരി ക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 7. 45-ഓടെ കൊടോളിപ്രം പൈപ്പ്ലൈൻ റോഡി ലാണ് അപകടമുണ്ടായത്. ബൈക്ക് റോഡരികി ലുള്ള പൈപ്പിന്റെ കോൺക്രീറ്റ് വാൾവിലി ടിച്ചാണ് മറിഞ്ഞത്. കു ന്നോത്ത് ക്ഷേത്രത്തിൽ പോയി മടങ്ങുകയായി രുന്നു ഇവർ.

ഗുരുതരമായി പരിക്കേറ്റ ദിവാകരനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വിമുക്തഭടനാണ്. മൃതദേഹം പോസ്റ്റ്മോർട്ട ത്തിനുശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ച് സംസ്തരിക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger