ഡ്രൈഡേയിൽ മദ്യ വില്പന യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: ഡ്രൈ ഡേയിൽ
സ്കൂട്ടറിൽ മദ്യവില്പന യുവാവ് പിടിയിൽ. പൂവം കാർക്കിലിലെ റോബിസ് തോമസിനെ (47) യാണ്
തളിപ്പറമ്പ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടവും സംഘവും അറസ്റ്റു ചെയ്തത്. പൂവം കാർക്കിൽ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് കെ.എൽ. 59എ. എ. 2680 നമ്പർ സ്കൂട്ടറിൽ വിൽപ്പനക്കായി കടത്തിക്കൊണ്ടു വന്ന 25 കുപ്പി ( പന്ത്രണ്ടര ലിറ്റർ) മദ്യവുമായി പ്രതി പിടിയിലായത്.ഇയാളിൽ നിന്നും മദ്യ വില്പന നടത്തിയ 600രൂപയും പിടിച്ചെടുത്തു. വർഷങ്ങളായി ഈ മേഖലകളിൽ ആവശ്യക്കാർക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ പതിവെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.ഡ്രൈ ഡേയിൽ ബീവറേജ് ഔട്ട്ലെറ്റുകൾ അവധിയായതിനാൽ അമിത വിലയിടാക്കിയാണ് ഇയാൾ മദ്യ വിൽപന നടത്തുന്നത്. മദ്യവില്പനക്ക് ഉപയോഗിച്ചസ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
അറസ്റ്റു ചെയ്തു പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്സൈസ് സംഘത്തിൽഅസി. എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി പി, പ്രിവൻ്റീവ് ഓഫീസർമാരായ നികേഷ് കെ വി, ഫെമിൻ ഇ എച്ച് , സിവിൽ എക്സൈസ് ഓഫീസർ വിനീത് പിആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത. എം വി എന്നിവരും ഉണ്ടായിരുന്നു.






