മാടായി മഹോത്സവം തുടങ്ങി

പഴയങ്ങാടി : മാടായി ഗ്രാമപഞ്ചായത്തിന്റെ അഭിമുഖത്തിൽ നടത്തുന്ന മാടായി മഹോത്സവത്തിന് തുടക്കമായി മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ ഏഴാം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ
മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു.
മോഹനൻ കക്കോപ്രവൻ റിപ്പോർട്ട്
അവതരിപ്പിച്ചു. മാടായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ധനലക്ഷ്മി, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ആബിദ ടീച്ചർ, മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർ, എം.പി. കുഞ്ഞിക്കാദിരി, പി.ജനാർദ്ദനൻ, സി.പി.എം.മാടായി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.രാമചന്ദ്രൻ, എം.പവിത്രൻ, ജോയ് ചൂട്ടാട്, റഷീദ ഒടിയിൽ, എസ്.കെ.പി. വഹീദ എന്നിവർ ആശംസകൾ നേർന്നു. മാടായി ഗ്രാമപഞ്ചായത്ത്
അസി.സെക്രട്ടറി വി.പി.അജിത്ത്കുമാർ സ്വാഗതവും, മണി പവിത്രൻ നന്ദിയും രേഖപ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തിനു പിന്നാലെ ശ്രോതാക്കൾ ആകാംക്ഷയോടെ കാത്തിരുന്ന യുംന അജിന്റെ നേതൃത്വത്തിലുള്ള ഇശൽനിലാവ് മ്യൂസിക്കൽ നൈറ്റിനെ വരവേൽക്കാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്.
യുംന അജിന്റെ ഇശൽനിലാവ് മ്യൂസിക്കൽ നൈറ്റിനു മുന്നോടിയായി അഷ്റഫ് തായിനേരി ആലപിച്ച മതസൌഹാർദ്ദഗാനം ശ്രോതാക്കൾ ഹർഷാരവത്തോടെയാണ് നെഞ്ചേറ്റിയത്.
തുടർന്ന് എ.ആർ റഹ്മാൻ ചിട്ടപ്പെടുത്തി ലോകാരാധ്യത കൈവരിച്ച് ജിയാരെ.. ജിയാരെ… എന്നുതുടങ്ങുന്ന ഗാനത്തോടെ ഇശൽനിലാവ് ‘പൊഴിച്ചു’തുടങ്ങിയ യുംന അജിന്റെ മാസ്മരിക ശബ്ദത്തിനു മുന്നിൽ കൊച്ചുകുട്ടികൾ സദസ്സിനു മുന്നിൽ കൂട്ടംചേർന്നു നിന്നു നൃത്തച്ചുവടുകളാൽ കൊഴുപ്പേറ്റി. എട്ടു ദിവസം നിലനിൽക്കുന്ന മാടായി മഹോത്സവത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന വിവിധ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്.
(കമാൽ റഫീഖ്)