കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു

കണ്ണൂർ : സി പി എം സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം നടന്നു.
പയ്യാമ്പലത്ത് അനുസ്മരണ പരിപാടി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സി പി എം ജില്ലാ സെക്രട്ടറികെ.കെ.രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും സി പി എം നേതാവുമായഎ.കെ ബാലൻ സംസാരിച്ചു. ടി.വി.രാജേഷ് സ്വാഗതം പറഞ്ഞു. സ്തൂപത്തിൽ ഇ.പി.ജയരാജൻ, എ.കെ.ബാലൻ, കെ.പി.സഹദേവൻ, കെ.കെ.രാഗേഷ് കോടിയേരിയുടെ പത്നി വിനോദിനി എന്നിവർ പുഷ്പചക്രം അർപ്പിച്ചു.






