മഹമൂദ് മാട്ടൂലിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു
മലപ്പുറം:എഴുത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂലിന്റെ “സത്യസന്ധനായ രത്ന വ്യാപാരി “, “മാവിയുടെ സാഹസിക യാത്ര” എന്നീ പുസ്തകങ്ങൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പ്രകാശനം ചെയ്തു. മുൻ എം എൽ എ ബി.ടി ബാലറാം ആദ്യ കോപ്പി ഏറ്റുവാങ്ങി.
കോഴിക്കോട് സർവ്വകലാശാലയിൽ സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറിന്റെ ഭാഗമായി നടന്ന പരിപാടിയിൽ, കുറുക്കോളി മൊയ്തീൻ എം. എ.എൽ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് ചെയർ ഡയറക്ടർ ഖാദർ പാലാഴി, സയ്യദ് അഷ്റഫ് തങ്ങൾ, പ്രമുഖ ജേർണലിസ്റ്റ’ ആസിഫ് മുജ്ബത്ത , പി.വി. അഹമ്മദ് സാജു , ഡോ. മുജീബ് റഹ്മാൻ ടി. , വി.പി മുഹമ്മദലി മാസ്റ്റർ , എ.എം ഹസ്സൻ , എ.കെ. ഇബ്രാഹിം എന്നിവർ ആശംസകൾ നേർന്നു.
ഗ്രേസ് പബ്ലിക്കേഷനാണ് പുസ്തക പ്രസാധകർ.
ഖത്തർ പ്രവാസിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ മഹമൂദ് മാട്ടൂൽ 20 ഓളം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
