ആരാധന മഹോത്സവംസുവനീർ താരീഫ് പ്ര കാശനം ചെയ്തു

പയ്യന്നൂർ : ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ആരാധന മഹോത്സവത്തിൻ്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിൻ്റെ താരീഫ് പ്രകാശനം ക്ഷേത്ര കല്യാണമണ്ഡപത്തിൽ നടന്നു. സുപ്രസിദ്ധ ചലച്ചിത്ര താരം അഭിരാമി ഭാർഗ്ഗവൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എ വി മാധവപൊതുവാൾ ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി പി സുമിത്രൻ അധ്യക്ഷത വഹിച്ചു. രാമനാഥൻ മാസ്റ്റർ, ട്രസ്റ്റി അംഗം പി സുരേഷ് ബാബു, എക്സിക്യൂട്ടീവ് ഓഫിസർ കെ പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു. സുവനീർ കമ്മിറ്റി ചെയർമാൻ സി കെ പ്രമോദ് സ്വാഗതവും അത്തായി വിജയൻ നന്ദിയും പറഞ്ഞു. നവംബർ 16 മുതൽ 30 വരെയാണ് ആരാധന മഹോത്സവം






