വീടു കുത്തി തുറന്ന് നാലു പവനും 26,000 രൂപയും കവർന്നു

പെരിങ്ങോം : വീട്ടുകാർ കല്യാണത്തിനു പോയ സമയത്ത് വീടു കുത്തി തുറന്ന് കവർച്ച. സ്വർണ്ണവും പണവും കവർന്നു. പേരൂൽകിഴക്കേക്കരയിലെ അഞ്ചില്ലത്ത് ഹൗസിൽ പി പി ഫൗസിയയുടെ വീട്ടിലാണ് കവർച്ച. വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര കുത്തി തുറന്ന് നാലു പവൻ്റെ ആഭരണങ്ങളും 26,000 രൂപയും കവർന്നു. ശനിയാഴ്ച വൈകുന്നേരം കുടുംബം വീടു പൂട്ടി ബന്ധുവിൻ്റെ കല്യാണത്തിന് പോയതായിരുന്നു ഇന്നലെ പുലർച്ചെ വീട്ടിൽ എത്തിയപ്പോഴായിരുന്നു കവർച്ച നടന്നത് കണ്ടത്. തുടർന്ന് പെരിങ്ങോം പോലീസിൽ പരാതി നൽകി. 3, 46,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






