കഞ്ചാവ് പിടികൂടി 4 പേർക്കെതിരെ കേസ്

പരിയാരം: രാത്രികാല പട്രോളിംഗിനിടെപോലീസ് പരിശോധനയിൽ കഞ്ചാവു പിടികൂടി. നാലു പേർക്കെതിരെ കേസെടുത്തു. കുഞ്ഞിമംഗലം പറമ്പത്തെ പി. ആരോമൽ (19), ചെറുതാഴം നരീക്കാം വള്ളിയിലെ കെ.വി. കാർത്തികേയൻ (18), ടി.വി. കിരൺ രാജ് (20), പിലാത്തറ ഭാരത് റോഡിലെ ജെ.സുജിത് (20) എന്നിവരെയാണ് എസ്.ഐ.സി. സനീതും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 10.10 മണിക്ക് സംശയാസ്പദമായി നാലുപേരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പിലാത്തറ ദേർമ്മാൽ ഗ്രൗണ്ടിൽ വെച്ച് ഒന്നാം പ്രതിയെ പരിശോധിച്ചതിൽ കഞ്ചാവ് പൊതി കണ്ടെത്തിയതോടെ നാലു പേർക്കുമെതിരെ പരിയാരം പോലീസ് കേസെടുക്കുകയായിരുന്നു.






