LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

അന്താരാഷ്ട്ര തീരദേശ ശുചീകരണത്തിന് ചാൽ ബീച്ചിൽ തുടക്കമായി

img_3189.jpg
Spread the love

കടലിലും തീരത്തും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശ സൗന്ദര്യവും ഉറപ്പാക്കാൻ അന്താരാഷ്ട്ര തീരദേശ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഡിടിപിസിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ രാജ്യാന്തര അംഗീകാരമായ ബ്ലൂ ഫ്ലാഗ് പദവി നേടിയ അഴീക്കൽ പഞ്ചായത്തിലെ ചാൽ ബീച്ചിൽ മെഗാ ശുചീകരണം നടത്തി. അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍ ഉദ്ഘാടനം ചെയ്തു.

തീരദേശത്ത് വർധിച്ചുവരുന്ന മലിനീകരണത്തെക്കുറിച്ച് അവബോധം വളർത്തുക, പരിസ്ഥിതിയുടെ പരിപാലനം ജനങ്ങളിൽ എത്തിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ചാൽ ബീച്ചിൽ മെഗാ ശുചീകരണ ക്യാമ്പയിൽ നടത്തിയത്. ഒറ്റത്തവണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും ഒപ്പു സമാഹരണവും നടത്തി. തുടർന്ന് മലിനീകരണ ബോധവൽകരണ പ്രതിജ്ഞ ചൊല്ലി.

അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഓഫീസർ സൗരഭ് കുമാർ മൗര്യ മുഖ്യാതിഥിയായി.
ഡിടിപിസി സെക്രട്ടറി പി.കെ സൂരജ്, മാനേജർ പി.ആർ ശരത് കുമാർ, കൃഷ്ണമേനോൻ വനിതാ കോളേജ് എൻ എസ് എസ് കോ ഓർഡിനേറ്റർ കെ.പി നിധീഷ്, അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എഎസ്ഐമാരായ മനോജ് കുമാർ, രാജു പോത്തൻ, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് കോ-ഓർഡിനേറ്റർമാരായ പി രമേശൻ, വി.വി ഹരീന്ദ്രൻ, നിർമലഗിരി കോളജ് എൻസിസി കോ ഓർഡിനേറ്റർ രേഷ്മ ടോം തുടങ്ങിയവർ സംസാരിച്ചു.

കൃഷ്ണമേനോൻ വനിതാ കോളേജിലെ എൻ എസ് എസ്, ടൂറിസം ക്ലബ് യൂണിറ്റുകൾ, കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ എൻസിസി യുണിറ്റ്, തളിപ്പറമ്പ് യൂണിറ്റിലെ സ്കൗട്ട് ആൻഡ് ഗൈഡ്, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ, അഴീക്കൽ കോസ്റ്റൽ പോലീസ് അംഗങ്ങൾ ഉൾപ്പെടെ 400 ലധികം പേർ മെഗാ ശുചീകരണ ക്യാമ്പയിനിൽ പങ്കെടുത്തു.
(പടം)

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!